വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ നോർക്ക റൂട്ടസുമായി ചേർന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ നോർക്ക റൂട്ടസുമായി ചേർന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി. മിഡിൽ ഈസ്റ്റിലെ വിവിധ പ്രൊവിൻസുകളിലെ കോർഡിനേറ്റർന് നോർക്ക റൂട്സ് ജനറൽ മാനേജർ ശ്രീ ഡി.ജഗദീഷ് ഓറിയന്റേഷൻ ക്ലാസ് നടത്തി.
WMC മിഡിൽ ഈസ്റ്റ് റീജിയൻ നോർക്ക-എൻ ആർ ഐ ഫോറം ചെയർമാൻ ശ്രീ ജോൺ പി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫോറം പ്രസിഡന്റ് ശ്രീമതി രേഷ്മ റെജി സ്വാഗതം പറഞ്ഞു
റീജിയൻ ചെയർമാൻ ശ്രീ ടി.കെ വിജയൻ പ്രസിഡന്റ് ശ്രീ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് കേട്ടത്ത്, ട്രഷറർ ശ്രീ രാജീവ് കുമാർ, സെക്രട്ടറി ശ്രീ സി എ ബിജു വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ചു 30 ൽ പരം പേർ പങ്കെടുത്ത ചടങ്ങിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ശ്രീ D. ജഗദീഷ് മറുപടി പറഞ്ഞു.
തുച്ഛമായ 315 ഇന്ത്യൻ രൂപക്ക് നൽകുന്ന 3വർഷത്തെ അംഗത്വത്തിന് 4 ലക്ഷം രൂപ വരേയുള്ള അപകട മരണത്തിനുള്ള ഇൻഷുറൻസ് കവറേജു 3 വർഷത്തേയ്ക്കും, 550 രൂപ അധികം കൊടുത്താൽ 1 വർഷത്തെ ക്രിട്ടിക്കൽ ഇൽനെസ്സ് 1ലക്ഷം രൂപയുടെ കവറേജും കൂടി ലഭ്യമാകും. അതുപോലെ പ്രവാസികളായ എല്ലാ കുടുംബാംഗങ്ങൾക്കും ഇതിൽ ചേരാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാ പ്രവാസികൾക്കും വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റിന്റെ വിവിധ കൺവീനർമാരുമായി ബന്ധപ്പെടാൻ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ് അയക്കുക.
ജോൺ പി വർഗീസ്
050 615 5063
രേഷ്മ റെജി
+971564157610