വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ് റീജിയൻ ബയനിയൽ കോൺഫറൻസും സത്യപ്രതിഞ്ജയും

വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ് റീജിയൻ ബയനിയൽ സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ഗ്ലോബൽ സെക്രട്ടറി ജനറൽ ശ്രീ C U മത്തായി വീഡിയോ കോണ്ഫറൻസിലൂടെ നിർവഹിച്ചു, പ്രസിഡന്റ് ശ്രീ ചാൾസ് പോളിന്റെ അദ്യക്ഷതയിൽഇന്നലെ  നടന്ന   ഓർഗനൈസിംഗ് കമ്മിറ്റിയുടെ യോഗത്തിൽ ശ്രീ  പ്രോമിത്യുസ് ജോർജ് സ്വാഗതവും രാമചന്ദ്രൻ പേരാംബ്ര നന്ദിയും പറഞ്ഞു

ഡിസംബർ 4 നു വൈകീട്ട് 4 മണിക്ക്  സൂം  വീഡിയോ കോൺഫറൻസനിലൂടെ നടത്തുന്ന  വേൾഡ് മലയാളീ കൌൺസിൽ മി‌ഡിൽ ഈസ്റ്റ് റീജിയൻ ബയനിയൽ കോൺഫറൻസും കലാപരിപാടികളും ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജോണി കുരുവിള ഉൽഘാടനം ചെയ്യും , മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശ്രീ ചാൾസ് പോൾ അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ആർ. ശ്രീലേഖ ഐ പി എസ്  മുഖ്യാതിഥിയായും ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷകൻ ആയും , അംബാസഡർ ദീപ ഗോപാലൻ വാധ്വാ ഐ എഫ് എസ് വിശിഷ്ട അതിഥിയും ആയിരിക്കും.

തിരഞ്ഞെടുക്കപ്പെട്ട പുതിയ മിഡിൽ ഈസ്റ്റ് റീജിയൻ ഭാരവാഹികൾക്ക് ഗ്ലോബൽ ചെയർമാൻ ഡോ. എ. വി. അനൂപ് സത്യവാചകം ചൊല്ലിക്കൊടുക്കും, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ.ഐസക് ജോൺ പട്ടാണിപ്പറമ്പിൽ , ഗ്ലോബൽ സെക്രട്ടറി ജനറൽ ശ്രീ  സി. യൂ. മത്തായി, ഗ്ലോബൽ വൈസ് പ്രെസിഡന്റുമാരായ ശ്രീ  ടി. പി. വിജയൻ ,ശ്രീ വര്ഗീസ് പനക്കൽ ,സെക്രട്ടറി ശ്രീ പോൾ പറപ്പിള്ളി, ട്രീഷറർ ശ്രീ സി. പി.  രാധാകൃഷ്ണൻ ,വിമൻസ് ഫോറം പ്രെസിഡന്റ്റ് ശ്രീമതി തങ്കമണി ദിവാകരൻ , മിഡിൽ ഈസ്റ്റ് ചെയർമാൻ ഡോ. മനോജ് തോമസ്,സെക്രട്ടറി ശ്രീ പ്രോമിത്യുസ് ജോർജ് , ട്രെഷറർ ശ്രീ രാമചന്ദ്രൻ പേരാംബ്ര, വൈസ് ചെയർപേഴ്സൺ  ശ്രിമതി എസ്തർ ഐസക് , വൈസ് പ്രസിഡന്റ് ശ്രീ പ്രദീപ്കുമാർ പി. , വിമൻസ് ഫോറം പ്രസിഡന്റ് ഷീല റെജി ,യൂത്ത് ഫോറം പ്രസിഡന്റ് ശ്രീ;.ഷിബു ഷാജഹാൻ, പ്രത്യേക ക്ഷണിതാക്കളായ ശ്രീ ജോസഫ് കിള്ളിയാൻ  ,ശ്രീ.ബേബി മാത്യു സോമതീരം എന്നിവർ ആശംസകൾ നേരും.
WMC  ആഗോളതലത്തിൽ നടത്തിയ വൺ ഫെസ്റ്റ്  കലാമാമാങ്കത്തിൽ നിന്ന് തിരഞ്ഞെടുത്ത കലാപരിപാടികളും പ്രൊവിൻസ് അംഗങ്ങളുടെ കലാസൃഷ്ടികളും ഒത്തിണക്കി ഒരുക്കുന്ന ഈ മഹാസമ്മേളത്തിൽ പങ്കെടുക്കാൻ നിങ്ങൾ ഓരോരുത്തരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് കുമാർ കേട്ടേത്ത്  പ്രോഗ്രാം  കൺവീനർ ഷീല റെജി ,പ്രോഗ്രാം മാനേജർ ടി. കെ.വിജയൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു

വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ വനിതാ വിഭാഗം ശില്പശാല 2021

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ്‌ റീജിയൻ വിമൻസ് ഫോറം 2021 ജനുവരി 10 ന് വൈകിട്ട് 7.30 മണി മുതൽ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ  ശ്രീമതി നീന ശബരീഷ് “ആത്മവിശ്വാസത്തിന്റെ രസതന്ത്രം ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.   ശ്രീമതി രശ്മി വിനീഷിന്റെ ഈശ്വര പ്രാർഥനയോടു കൂടി പരിപാടി ആരംഭിച്ചു .    ശ്രീമതി റാണി ലിജേഷ് സ്വാഗത പ്രസംഗം പറയുകയും മിഡിൽ ഈസ്റ്റ്‌ വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി എസ്തർ ഐസക് അധ്യക്ഷ പ്രസംഗവും നടത്തി.
സെമിനാറിന്റെ ഭാഗമായി ശ്രീമതി നീന ശബരീഷിനെ കുറിച്ചുള്ള വീഡിയോ പ്രദർശനം വളരെ ക്രിയാത്മകമായി ചെയ്യുവാൻ ശ്രീമാൻ രാജീവനും ശ്രീമതി അഞ്ജന രാജീവനും കഴിഞ്ഞു.ശ്രീമതി സോണി ലാൽ ന്റെ ലളിതമായ അവതരണ ശൈലി പരിപാടിയ്ക്ക് മികവേറി .
ശ്രീമതി നീന ശബരീഷ് ഒരു മോട്ടിവേഷൻ സ്പീക്കർ എന്നതിൽ ഉപരി അധ്യാപികയും നർത്തകിയും കൂടിയാണ് . നീനയെ ഒരു വിശിഷ്ട അതിഥിയായി കൊണ്ടുവരുവാൻ സാധിച്ചത് മിഡിൽ ഈസ്റ്റ്‌ റീജിയൻ നു അഭിമാനകരമായ ഒരു നേട്ടമാണ്.
ആത്മവിശ്വാസത്തിന്റെ രസതന്ത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീമതി നീന ശബരീഷിന്റെ പ്രഭാഷണത്തിൽ എന്തിനെയും നേരിടാനുള്ള ആത്മബലം എങ്ങനെ ആർജ്ജിക്കാം എന്ന് പ്രതിപാദിക്കുകയുണ്ടായി. ഉപാധികളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുക,ചെയ്യുന്ന കാര്യങ്ങൾ ആത്മാർഥമായി ചെയ്യുക, നന്നായി വ്യായാമം , ശരിയായ ഉറക്കം, നന്നായി ചിരിക്കാൻ പഠിക്കുക ഇതെല്ലാം പ്രാവർത്തികമാക്കാനും ജീവിതം സന്തോഷപ്രദമാകുകയും ആത്മവിശ്വാസം കൈവരിക്കാൻ സാധിക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു . കുട്ടികളിലും , മുതിർന്നവരിലും ഉള്ള ആത്മവിശ്വാസം ഇല്ലായ്മയ്ക്ക് കാരണം താരതമ്യം ചെയ്യൽ ആണെന്നും ജീവിതത്തെ ധൈര്യപൂർവം നേരിട്ടാൽ ഓരോ നിമിഷവും സന്തോഷമായി ഇരിക്കുവാൻ സാധിക്കുമെന്നും ശ്രീമതി നീന പ്രതിപാദിച്ചു. തുടർന്ന് ഉള്ള ചോദ്യോത്തര വേളയിൽ അംഗങ്ങൾക്ക് ഉള്ള സംശയങ്ങൾക്ക് ശ്രീമതി നീന ശബരീഷ് വ്യക്തവും കൃത്യവുമായ മറുപടി നൽകി.
ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി തങ്കമണി ദിവാകരൻ,ഗ്ലോബൽ ചെയർമാൻ ഡോക്ടർ എ വി അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ശ്രീമാൻ ജോണി കുരുവിള, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ,ഗ്ലോബൽ സെക്രട്ടറി ശ്രീമാൻ സി യൂ മത്തായി,ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീമാൻ ടി പി വിജയൻ, അമേരിക്കൻ റീജിയൻ ചെയർമാൻ ശ്രീമാൻ ഹരി നമ്പൂതിരി,മിഡിൽ ഈസ്റ്റ്‌ റീജിയൻ പ്രസിഡന്റ് ശ്രീമാൻ ഷാഹുൽ ഹമീദ്,മിഡിൽ ഈസ്റ്റ്‌ റീജിയൻ സെക്രട്ടറി ശ്രീമാൻ സന്തോഷ് കേട്ടേത്ത്,ഇന്ത്യൻ റീജിയൻ സെക്രട്ടറി ശ്രീമാൻ രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ ആശംസകൾ അറിയിക്കുകയുണ്ടായി. കവിതയുടെയും, സംഗീതത്തിലൂടെയും വിഷയത്തെ നല്ലരീതിയിൽ അവതരിപ്പിച്ചതിന് ശ്രീമതി നീന ശബരീഷിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വിമൻസ് ഫോറത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക്  എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നു എല്ലാവരും അഭിപ്രായപ്പെട്ടു .
മിഡിൽ ഈസ്റ്റ്‌ റീജിയൻ വിമൻസ് ഫോറം ട്രഷറർ ശ്രീമതി സ്മിത ജയൻ നന്ദി പ്രകാശനം നടത്തി. ദേശീയ ഗാനത്തോടെ പരുപാടി അവസാനിപ്പിച്ചു.