വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ് റീജിയൻ ഓഫീസ് ഭാരവാഹികൾ സത്യപ്രതീജ്ന ചെയ്തു സ്ഥാനമേറ്റു.

December 4, 2020
 

വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ് റീജിയൻ ഓഫീസ് ഭാരവാഹികൾ സത്യപ്രതീജ്ന ചെയ്തു സ്ഥാനമേറ്റു.

വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ്  പ്രസിഡന്റ് ശ്രീ ചാൾസ് പോളിന്റെ അധ്യക്ഷതയിൽ  നടന്ന   സൂം  കോൺഫറൻസ്  ശ്രീ  പ്രോമിത്യുസ് ജോർജ് സ്വാഗതം പറഞ്ഞു, ശ്രീ ജോണി കുരുവിള ഉത്ഘാടനം ചെയ്ത ചടങ്ങ് വീശിഷ്ട അതിഥികളയ ശ്രീമതി  ശ്രീലേഖ ഐ. പി. എസ്., ജസ്റ്റിസ് കുര്യൻ ജോസഫ്, ശ്രീമതി ദീപ ഗോപാലൻ വാധ്വാ ഐ.എഫ്.എസ്. എന്നിവരുടെ  സാന്നിധ്യവും പ്രഭാഷണസൗകുമാര്യവും കൊണ്ട് മനോഹരമായീ,

ഗ്ലോബൽ ചെയർമാൻ ഡോ. എ.വി. അനൂപ് സത്യവാചകം ചൊല്ലിക്കൊടുത്തത് മിഡിൽ ഈസ്റ്റ്‌ റീജിയണൽ ഓഫീസ് ഭാരവാഹികൾ ഏറ്റു ചൊല്ലി, റീജിയൻ ചെയർമാൻ ശ്രീ. ടി.കെ. വിജയൻ, പ്രസിഡന്റ്‌ ശ്രീ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി ശ്രീ സന്തോഷ്‌ കേട്ടേത്, ട്രെഷരർ രാജീവ്‌ കുമാർ, എന്നിവരും വിമൻസ് ഫോറം പ്രസിഡന്റ്‌ എസ്തർ ഐസക്, വൈസ് ചാർപേഴ്സൺ ഷീല റെജി, വൈസ് ചെയർമാൻമാർ ആയി ജോയ് തണങ്ങാടൻ, ഉണ്ണികൃഷ്ണൻ,   വൈസ് പ്രസിഡന്റ്‌ (അഡ്മിൻ) വിനേഷ് മോഹൻ, വൈസ് പ്രസിഡന്റ്‌ ജയൻ വടക്കേവീട്ടിൽ, അഡ്വക്കേറ്റ് സുനിൽ കുമാർ, സെക്രട്ടറി സി.എ. ബിജു, ജോയിന്റ് ട്രീഷറർ വിശാഖ് ശ്രീകുമാർ ,യൂത്ത് ഫോറം പ്രസിഡന്റ്‌ രേഷ്മ റെജി,യൂത്ത് ഫോറം സെക്രട്ടറി ജോജോ, വിമൻസ്സെ ഫോറം സെക്രട്ടറി റാണി ലിജേഷ്, വിമൻസ് ട്രീഷറർ സ്മിത ജയൻ, അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഡോ . മനോജ്‌ തോമസ്,എൻ.ആർ.ഐ. ഫോറം ചെയർമാൻ ജോൺ പി. വര്ഗീസ്, ഐ.ടി. ഫോറം ചെയർമാൻ ഡോ . ഷെറിമോൻ, സോഷ്യൽ മീഡിയ ഫോറം ചെയർമാൻ അബ്ദുൽ അസിസ്, എഡ്യൂക്കേഷൻ ചെയർമാൻ ജെറൽ ജോസ്, ഹെൽത്ത്‌ ഫോറം ചെയർമാൻ DR. റെജി ജേക്കബ്, ബിസിനസ്‌ ഫോറം ചെയർമാൻ കെ. പി. വിജയൻ, എൻവിയോണ്മെന്റ് ഫോറം ചെയർമാൻ ജോൺ മാത്യു ചക്കിട്ടായിൽ എന്നിവരും സ്ഥാനമേറ്റു.

തുടർന്നുള്ള യോഗത്തിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഐസക് പട്ടാണിപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജനറൽ സി.യൂ. മത്തായി,  ഗ്ലോബൽ വൈസ് പ്രസിഡന്റ്  അഡ്മിൻ  ടി.പി. വിജയൻ ,ഗ്ലോബൽ വൈസ് പ്രസിഡന്റ്  മിഡിൽ ഈസ്റ്റ്‌ ശ്രീ വര്ഗീസ് പനക്കൽ, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി ടി.വി. എൻ. കുട്ടി. വിശിഷ്ട ക്ഷണിതാക്കളായ ജോസഫ് കിള്ളിൻ, ബേബി മാത്യു സോമത്തീരം,ഗ്ലോബൽ വിമെൻസ് ഫോറം പ്രസിഡന്റ് ശ്രീമതി തങ്കമണി ദിവാകരൻ, റീജിയൻ  വിമൻസ് ഫോറം പ്രസിഡന്റ്‌ എസ്തർ ഐസക്, വൈസ് ചെയർപേഴ്സൺ ഷീല റെജി, യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാൻ, ജെ.ജെ. ജലാൽ, സുനിൽ കുമാർ, ഹരി നമ്പൂതിരി,സിനിമ നടന്മാരായ  ശ്രീ ടി.ജി. രവി,ശ്രീജിത്ത്‌ രവി, ഗിന്നസ് പക്രു, സ്വാമി പൂജ്യ എന്നിവർ ആശംസകൾ അറിയിച്ചു.
റീജിയൻ വൈസ്  പ്രസിഡന്റ് ശ്രീ പ്രദീപ്കുമാർ പി, ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ മെമ്പർമാരായ പോൾ വടശ്ശേരി, ജാനറ്റ് വര്ഗീസ്,ഗ്ലോബൽ  എത്തിക്സ് കമ്മിറ്റി മെമ്പർ ശാന്ത പോൾ, സെക്രട്ടറി ശ്രീ പോൾ പറപ്പിള്ളി, ട്രീഷറർ ശ്രീ സി.പി. രാധാകൃഷ്ണൻ ,അമേരിക്ക റീജിയൻ പ്രസിഡന്റ്‌ തങ്കമണി അരവിന്ദ്, ഇന്ത്യ റീജിയൻ പ്രസിഡന്റ് ഷാജി മാത്യു മുതലായവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിവിധ കലാപരിപാടികൾക്കൊപ്പം “WMC One Fest ” എന്ന ആഗോള കലാമേളയുടെ മിഡിൽ ഈസ്റ്റിലെ കൺവീനർമാരെ ആദരിച്ചു റിപ്പോർട്ട്‌ അവതരിപ്പിക്കുകയുണ്ടായി, കൂടാതെ കലാതിലകം നേടിയ കലാകാരികളായ  ഡോ. സബീന  സൂസൻ തോമസ്, ഫാബി ശാഹുൽ, കലാപ്രതിഭ മാർട്ടിൻ അങ്കമാലി,എന്നിവരുടെ കലപ്രകടനങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി.

മിഡിൽ ഈസ്റ്റ്‌ റീജിയൻ  2018-20 വർഷത്തെ വർക്കിംഗ്‌ റിപ്പോർട്ട്‌  ജനറൽ സെക്രട്ടറി  ശ്രീ പ്രോമീതെസ്സ് ജോർജ് അവതരിപ്പിച്ചു, റീജിയനിലെ എല്ലാ പ്രൊവിൻസുകളും അവരുടെ റിപ്പോർട്ടുകൾ റെക്കോഡഡ് വീഡിയോ ആയി പ്രദർശിപ്പിച്ചു.

സ്ഥാനമൊഴിഞ്ഞമിഡിൽ ഈസ്റ്റ് ചെയർമാൻ ഡോ. മനോജ് തോമസ് ട്രെഷറർ ശ്രീ രാമചന്ദ്രൻ പേരാംബ്ര എന്നിവർ കഴിഞ്ഞ കമ്മിറ്റിക്കു പ്രൊവിൻസുകൾ നൽകിയ സഹകരണത്തെയും, മുൻ പ്രോഗ്രാമുകൾ സംഘടുപ്പിക്കാൻ നേതൃത്വം നൽകിയ ഷൈൻ ചന്ദ്രസേനൻ, ഷീല റെജി സന്തോഷ്‌ കേട്ടേത് എന്നിവരോട് നന്ദിയും  അറിയിച്ചു.

പ്രൊവിൻസ് അംഗങ്ങളുടെ കലാപരിപാടികളും ചേർന്നു ആറ് മണിക്കൂർ നീണ്ട കലാമേളയിൽ അവസാനം വരെ നിറഞ്ഞ സദസ്‌ നൽകി സഹകരിച്ച കാണിക്കൾക്കും, ഇലക്ഷന് കമ്മിഷൻ ഡോ. ജോർജ് കളിയാടൻ,പ്രോഗ്രാം കൺവീനർ ഷീല റെജി  കൺവീനർമാരായ റാണി ലിജേഷ്, അബ്ദുൽ അസിസ്, തുഷാര, പ്രബി,  രേഷ്മ റെജി, ഡോ. ഷെറിമോൻ, ഗിരീഷ് കുമാർ, അവതാരകൻ
ഡോ. ജെറോ വര്ഗീസ് എന്നിവർക്കും  റീജിയൻ ട്രെഷറർ രാജീവ്‌ കുമാർ നന്ദി അറിയിച്ചു.