വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “ഹാപ്പിനെസ് കാർണിവൽ ” 2021 ജനുവരി 22 നു സൂം പ്ലാറ്റഫോമിലുടെ സംഘടിപ്പിക്കുന്നു. പ്രശസ്ത നർത്തകിയും , ഗായികയും, മാധ്യമ പ്രവർത്തകയുമായ രാജശ്രീ വാരിയർ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്ന പരിപാടി വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ ചെയർമാന് എ. വി. അനൂപ് ഉത്‌ഘാടനം നിർവഹിക്കും.ഗ്ലോബെൽ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബൽ സെക്രട്ടറി ജനറൽ സി. യൂ . മത്തായി, ഗ്ലോഅബിൽ അഡ്വൈസറി ബോർഡ് ചെയര്മാന് ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, മറ്റു ഗ്ലോബൽ, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയിൽ മിഡിൽ ഈസ്റ്റ് റീജിയണിലെ എല്ലാ പ്രൊവിൻസുകളും അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിക്കുന്നതാണ്.