വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ക്രിസ്തുമസ് – ന്യൂ ഇയർ പരിപാടി – ഹാപ്പിനെസ്സ് കാർണിവെൽ – സംഘടിപ്പിച്ചു

23 January 2021

വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ക്രിസ്തുമസ് – ന്യൂ ഇയർ പരിപാടി – ഹാപ്പിനെസ്സ് കാർണിവെൽ – സംഘടിപ്പിച്ചു. ജനുവരി 22 വൈകിട്ട് 4 മണിക്ക് (UAE സമയം) ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ ഡോക്ടർ രാജശ്രീ വാര്യർ മുഖ്യാതിഥിയായി.

ഷാർജ വുമൺസ് ഫോറം പ്രസിഡണ്ട് ശ്രീമതി രശ്മി വിനീഷിന്റെ പ്രാർത്ഥന ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ഖത്തർ പ്രൊവിൻസിലെ ശ്രീമതി മഞ്ജു മനോജ് അവതാരകയായി. വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ എവി അനൂപ് പരിപാടി ഔപചാരികമായി ഉത്‌ഘാടനം ചെയ്തു. വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ ഷാഹുൽ ഹമീദ് അധ്യക്ഷതയും ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് കേട്ടത്ത് സ്വാഗതവും പറഞ്ഞു. മിഡിൽ ഈസ്റ്റ് റീജിയൻ ചെയർമാൻ ശ്രീ ടി.കെ.വിജയൻ ആശംസകൾ നേർന്നു, റീജിയനിന്റെ വെബ്സൈറ്റ് www.wmcme.org Dr. രാജശ്രീ വാരിയർ ഉത്ഘാടനം ചെയ്തു.റീജിയൻ IT ഫോറം ചെയർമാൻ Dr. ഷെറിമോന്റെ നേതൃത്വത്തിൽ റാണി ലിജേഷ്, അബ്ദുൽ അസിസ്, ഫിറോസ, ബെൽ ന്യൂട്ടകിലെ എഞ്ചിനീയർ രാകേഷ് എന്നിവർ ചേർന്നാണ് സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.

വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ വിവിധ കലാപരിപാടികൾ ചടങ്ങിനെ മാറ്റേകി

വേൾഡ് മലയാളീ കൌൺസിൽ അംഗങ്ങളുടെ വിവരങ്ങൾ ലഭ്യമാവുന്ന മൊബൈൽ അപ്ലിക്കേഷൻ ഗ്ലോബൽ പ്രസിഡന്റ് ശ്രീ ജോണി കുരുവിള പ്രകാശനം ചെയ്തു. ഒമാനിലെ ഇൻസിസ്‌ സിസ്റ്റം MD ശ്രീ ഷാബു അപ്ലിക്കേഷന്റെ ഉപയോഗം വിശദീകരിച്ചു.

മിഡിൽ ഈസ്റ്റ് റീജിയൻ നടത്തുന്ന അടുത്ത പരിപാടിയുടെ പോസ്റ്റർ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീ ഐസക് ജോൺ പട്ടാണിപറമ്പിൽ പ്രകാശനം ചെയ്തു

ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ സി.യൂ. മത്തായി, ഗ്ലോബൽ വൈസ് പ്രസിഡന്റ്(അഡ്മിൻ ) ശ്രീ ടി. പി.വിജയൻ, ഗ്ലോബൽ വൈസ് പ്രസിഡന്റ് (മിഡിൽ ഈസ്റ്റ് റീജിയൻ) വർഗീസ് പനക്കൽ എന്നിവർ ആശംസകൾ നേർന്നു. കുവൈറ്റ്‌ പ്രസിഡന്റ്‌ adv തോമസ് പണിക്കരെയും പത്നിയെയും ആദരിച്ചു

മിഡിൽ ഈസ്റ്റ് ട്രഷറർ ശ്രീ രാജീവ് നന്ദി പ്രകാശിപ്പിച്ചു