വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ വിമൻസ് ഫോറം 2021 ജനുവരി 10 ന് വൈകിട്ട് 7.30 മണി മുതൽ സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ശ്രീമതി നീന ശബരീഷ് “ആത്മവിശ്വാസത്തിന്റെ രസതന്ത്രം ” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ശ്രീമതി രശ്മി വിനീഷിന്റെ ഈശ്വര പ്രാർഥനയോടു കൂടി പരിപാടി ആരംഭിച്ചു . ശ്രീമതി റാണി ലിജേഷ് സ്വാഗത പ്രസംഗം പറയുകയും മിഡിൽ ഈസ്റ്റ് വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി എസ്തർ ഐസക് അധ്യക്ഷ പ്രസംഗവും നടത്തി.
സെമിനാറിന്റെ ഭാഗമായി ശ്രീമതി നീന ശബരീഷിനെ കുറിച്ചുള്ള വീഡിയോ പ്രദർശനം വളരെ ക്രിയാത്മകമായി ചെയ്യുവാൻ ശ്രീമാൻ രാജീവനും ശ്രീമതി അഞ്ജന രാജീവനും കഴിഞ്ഞു.ശ്രീമതി സോണി ലാൽ ന്റെ ലളിതമായ അവതരണ ശൈലി പരിപാടിയ്ക്ക് മികവേറി .
ശ്രീമതി നീന ശബരീഷ് ഒരു മോട്ടിവേഷൻ സ്പീക്കർ എന്നതിൽ ഉപരി അധ്യാപികയും നർത്തകിയും കൂടിയാണ് . നീനയെ ഒരു വിശിഷ്ട അതിഥിയായി കൊണ്ടുവരുവാൻ സാധിച്ചത് മിഡിൽ ഈസ്റ്റ് റീജിയൻ നു അഭിമാനകരമായ ഒരു നേട്ടമാണ്.
ആത്മവിശ്വാസത്തിന്റെ രസതന്ത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ശ്രീമതി നീന ശബരീഷിന്റെ പ്രഭാഷണത്തിൽ എന്തിനെയും നേരിടാനുള്ള ആത്മബലം എങ്ങനെ ആർജ്ജിക്കാം എന്ന് പ്രതിപാദിക്കുകയുണ്ടായി. ഉപാധികളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുക,ചെയ്യുന്ന കാര്യങ്ങൾ ആത്മാർഥമായി ചെയ്യുക, നന്നായി വ്യായാമം , ശരിയായ ഉറക്കം, നന്നായി ചിരിക്കാൻ പഠിക്കുക ഇതെല്ലാം പ്രാവർത്തികമാക്കാനും ജീവിതം സന്തോഷപ്രദമാകുകയും ആത്മവിശ്വാസം കൈവരിക്കാൻ സാധിക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു . കുട്ടികളിലും , മുതിർന്നവരിലും ഉള്ള ആത്മവിശ്വാസം ഇല്ലായ്മയ്ക്ക് കാരണം താരതമ്യം ചെയ്യൽ ആണെന്നും ജീവിതത്തെ ധൈര്യപൂർവം നേരിട്ടാൽ ഓരോ നിമിഷവും സന്തോഷമായി ഇരിക്കുവാൻ സാധിക്കുമെന്നും ശ്രീമതി നീന പ്രതിപാദിച്ചു. തുടർന്ന് ഉള്ള ചോദ്യോത്തര വേളയിൽ അംഗങ്ങൾക്ക് ഉള്ള സംശയങ്ങൾക്ക് ശ്രീമതി നീന ശബരീഷ് വ്യക്തവും കൃത്യവുമായ മറുപടി നൽകി.
ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് ശ്രീമതി തങ്കമണി ദിവാകരൻ,ഗ്ലോബൽ ചെയർമാൻ ഡോക്ടർ എ വി അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ശ്രീമാൻ ജോണി കുരുവിള, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ശ്രീമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ,ഗ്ലോബൽ സെക്രട്ടറി ശ്രീമാൻ സി യൂ മത്തായി,ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീമാൻ ടി പി വിജയൻ, അമേരിക്കൻ റീജിയൻ ചെയർമാൻ ശ്രീമാൻ ഹരി നമ്പൂതിരി,മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീമാൻ ഷാഹുൽ ഹമീദ്,മിഡിൽ ഈസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീമാൻ സന്തോഷ് കേട്ടേത്ത്,ഇന്ത്യൻ റീജിയൻ സെക്രട്ടറി ശ്രീമാൻ രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ ആശംസകൾ അറിയിക്കുകയുണ്ടായി. കവിതയുടെയും, സംഗീതത്തിലൂടെയും വിഷയത്തെ നല്ലരീതിയിൽ അവതരിപ്പിച്ചതിന് ശ്രീമതി നീന ശബരീഷിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വിമൻസ് ഫോറത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നു എല്ലാവരും അഭിപ്രായപ്പെട്ടു .
മിഡിൽ ഈസ്റ്റ് റീജിയൻ വിമൻസ് ഫോറം ട്രഷറർ ശ്രീമതി സ്മിത ജയൻ നന്ദി പ്രകാശനം നടത്തി. ദേശീയ ഗാനത്തോടെ പരുപാടി അവസാനിപ്പിച്ചു.