വേൾഡ് മലയാളി കൌൺസിൽ (WMC) ഒക്സിജൻ സിലിണ്ടറുകൾ കൈമാറി

ദുബായ്. ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൌൺസിൽ (WMC) ഇരുപത്തി അഞ്ചാം വർഷം ആചരിക്കുന്നതിന്റ ഭാഗമായി മറ്റു സാംസ്കാരിക പരിപാടികൾ മാറ്റിവെച്ച് കെയർ ഫോർ കേരള യുടെ ഭാഗമായി നോർക്കാ റൂട്ട്സ് മായി കൈകോർത്ത് ആദ്യഘട്ട കൈത്താങ്ങായി ഇരുപത്തിയഞ്ചു് ഒക്സിജൻ സിലിണ്ടറുകൾ യു.എ.ഇ.നോർക്കാ റൂട്ട്സ് ഡയറക്ടർ ഒ.വി.മുസ്തഫയ്ക്ക് കൈമാറി. ഇത് ഇരുപത്തിഞ്ചാം വർഷം WMC പൂർത്തിയാക്കിയതിന്റ നിറവിൽ ചെയ്യുന്നതാണെന്നും ആംബുലൻസ്‌ ഉൾപ്പെടെ നിരവധി ജീവൻ രക്ഷാ ഉപകരണങ്ങൾ സമാഹരിച്ച് നോർക്കയുമായി ചേർന്ന് കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് എന്നും WMC ഗ്ലോബൽ അഡ്വൈസറി ബോർഡ്‌ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഇരുപത്തിയഞ്ചുവർഷം പൂർത്തിയായ വേൾഡ് മലയാളി കൗൺസിലിന്റെ മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം പ്രവാസികളുടെ മനസ്സ് എപ്പോഴും മലയാളികൾക്കൊപ്പമാണെന്നും നോർക്കാ ഡയറക്ടർ കൂട്ടി ചേർത്തു. ഏത് പ്രതികൂല സാഹചര്യം അതിജീവിക്കേണ്ടി വന്നാലും പ്രവാസികൾ കേരളത്തെ നെഞ്ചോട് ചേർത്തുവെച്ച പാരമ്പര്യമാണ് പ്രവാസി സംഘടനകൾ എടുത്തിട്ടുള്ളതെന്നും WMC ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ചാൾസ് പോൾ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റ്‌ പ്രസിഡന്റ്‌ ഷാഹുൽ ഹമീദ്, ചെയർമാൻ റ്റി.കെ.വിജയൻ, സെക്രട്ടറി സന്തോഷ്‌ കേട്ടത്ത്, വൈസ് പ്രസിഡന്റ്‌ വിനേഷ് മോഹൻ, ട്രഷറർ രാജീവ്‌ കുമാർ, ഡോ.റെജി.കെ.ജേക്കബ്, ചാക്കോ ഊളക്കാടൻ എന്നിവർ സന്നിഹിതരായിരുന്നുഎന്ന് മിഡിൽ ഈസ്റ്റ്‌ മീഡിയ ചെയർമാൻ വി.എസ്‌.ബിജുകുമാർ അറിയിച്ചു.