ജനിതക മാറ്റം വന്ന കോവിഡ് വൈറസും, പ്രതിരോധ കുത്തിവെയ്‌പും: ശിൽപശാല സംഘടിപ്പിച്ചു

ജനിതക മാറ്റം വന്ന കോവിഡ്-19 വൈറസും, പ്രതിരോധ കുത്തിവെയ്‌പും എന്ന വിഷയത്തിൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ ആഭിമുഖ്യത്തിൽ ശില്പശാല സംഘടിപ്പിച്ചു. ലണ്ടനിലെ ഡോക്ടർ ജോൺസ് കുര്യൻ, യുഎഇ യിലെ ഡോക്ടർ റെജി കെ ജേക്കബ് എന്നിവർ വിശദമായ ക്ലാസ് എടുത്തു. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പട്ട നിരവധി തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലേറെ പേർ ഓൺലൈൻ ശില്പശാലയിൽ പങ്കെടുത്തു. റീജിയൺ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു . റീജിയൺ സെക്രട്ടറി സന്തോഷ് കേട്ടേത്ത് ആമുഖ പ്രഭാഷണം നടത്തി. ദുബായ് പ്രൊവിൻസ് വുമൺസ് ഫോറം പ്രസിഡന്റ് ആശ ചാൾസ് മോഡറേറ്ററായി . വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, മിഡിൽ ഈസ്റ്റ് റീജിയൺ ചെയർമാൻ ടി കെ വിജയൻ, ഡോ ജോർജ്ജ് ജേക്കബ്, റീജിയൺ ട്രഷറർ രാജീവ് കുമാർ എന്നിവർ സംസാരിച്ചു. കേരളത്തിൽ നിന്നും നിരവധി പേർ ശില്പശാലയിൽ പങ്കാളികളായി.